Wednesday, 13 September 2017

pinanganini njanilla lyrics

പിണങ്ങാനിനി ഞാനില്ലാ...
പിരിയാനും ഇനി വയ്യാ...
പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
വേതനയാരും കണ്ടില്ലാ..
പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
വേതനയാരും കണ്ടില്ലാ..

പിണങ്ങാനിനി ഞാനില്ലാ...
പിരിയാനും ഇനി വയ്യാ...
പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
വേതനയാരും കണ്ടില്ലാ..
പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
വേതനയാരും കണ്ടില്ലാ..

കണ്ടവരൊക്കെ പറയുന്നൂ
നീ സുന്ദരിയാണെന്ന്...
വിട്ടുകൊടുക്കേണ്ടൊരുനാളും
അത് നഷ്ടം ആണെന്ന്...
കണ്ടവരൊക്കെ പറയുന്നൂ
നീ സുന്ദരിയാണെന്ന്...
വിട്ടുകൊടുക്കേണ്ടൊരുനാളും
അത് നഷ്ടം ആണെന്ന്...

അത് കേൾക്കുമ്പോൾ ഉൾപ്പിടയും ...
ആരോടെൻ കഥ ഞാൻ പറയും...
അളവും കളവില്ലാതെൻ സ്നേഹം...
വേണ്ടെന്നു വച്ചതു ആരറിയും...
എന്നിട നെഞ്ചിലെ ദുഖമൊളിക്കാൻ
പാട് പെടുന്നതും ആരറിയും...
സ്നേഹത്തിനു നീ കടലാസിൻ വില
നല്കിയതെങ്ങിനെ ഞാൻ പറയും...
ആരോടെൻ വ്യഥ ഞാൻ പറയും...

പിണങ്ങാനിനി ഞാനില്ലാ...
പിരിയാനും ഇനി വയ്യാ...
പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
വേതനയാരും കണ്ടില്ലാ..
പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
വേതനയാരും കണ്ടില്ലാ...

നിന്റെ മനസ്സൊരു കുന്നിക്കുരുപോൽ
എന്ന് കരുതി ഞാൻ...
മനസ്സിന് പകരം കല്ലാണെന്നത്
ഇന്നതറിഞ്ഞു ഞാൻ...
നിന്റെ മനസ്സൊരു കുന്നിക്കുരുപോൽ
എന്ന് കരുതി ഞാൻ...
മനസ്സിന് പകരം കല്ലാണെന്നത്
ഇന്നതറിഞ്ഞു ഞാൻ...

എന്റെകിനാവു തകർത്തിട്ട്...
എന്നെയിരുട്ടിൽ തള്ളീട്ടു...
ദൂരെയിരിക്കും പെൺകൊടിയേ...
കാണരുതേ ഒരു നാളും നാം...
ഇനിയെൻ ജീവിത വഴിയിൽ ഒരു
കരടായി മാറരുതെ നീ സഖിയെ ...
എന്നോർമ്മയിലൊരു മുറിവായ്‌
നെഞ്ചിൽ നീയെന്നും ഉണ്ടെൻ സഖിയെ...
നീയെന്നും ഉണ്ടെൻ സഖിയെ...

പിണങ്ങാനിനി ഞാനില്ലാ...
പിരിയാനും ഇനി വയ്യാ...
പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
വേതനയാരും കണ്ടില്ലാ..
പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
വേതനയാരും കണ്ടില്ലാ..

പിണങ്ങാനിനി ഞാനില്ലാ...
പിരിയാനും ഇനി വയ്യാ...
പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ
വേതനയാരും കണ്ടില്ലാ..

1 comment:

pinanganini njanilla lyrics

പിണങ്ങാനിനി ഞാനില്ലാ... പിരിയാനും ഇനി വയ്യാ... പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ വേതനയാരും കണ്ടില്ലാ.. പിരിയുമ്പോൾ ഉള്ളിന്നുള്ളിലെ വേതനയാരും കണ്ട...